Tuesday, July 28, 2026
Kerala News

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; രക്ഷാപ്രവര്‍ത്തനം വൈകിയില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്



കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവല്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്, ആരോഗ്യ വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് സമര്‍പ്പിച്ചു. തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ നേരിട്ട് എത്തിയ കലക്ടര്‍ സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ടാണ് നല്‍കിയത്.

 കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുമ്പ്  യാതൊ ഔദ്യോഗിക മുന്നറിയിപ്പുകളോ റിപ്പോര്‍ട്ടുകളോ ലഭിച്ചിരുന്നില്ലെന്നും, സംഭവത്തിന് ശേഷം രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ ചികിത്സയിലായിരുന്ന മകളെ നോക്കാനെത്തിയ ബിന്ദു എന്ന വീട്ടമ്മയായിരുന്നു അപകടത്തില്‍  മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ രാജിയ്ക്കായി പ്രതിപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി രംഗത്തുവന്നിരുന്നു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment