ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധികള്‍ ഛത്തിസ്ഗഡില്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഛത്തീസ്ഗഡില്‍ എത്തിയത്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിയെ കാണാനുള്ള ശ്രമം നടത്തുമെന്നും ഉപമുഖ്യമന്ത്രി വിജയ് ശര്‍മയുമായി കൂടിക്കാഴ്ചയ്ക്കും തയ്യാറെടുക്കുന്നതായും അനൂപ് ആന്റണി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പൂര്‍ണമായ വിവരം ശേഖരിച്ചതിന് ശേഷം കന്യാസ്ത്രീകളെ നേരില്‍ കാണുന്ന കാര്യം പരിഗണിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകള്‍ക്ക് നിയമ സഹായം നല്‍കുമോ എന്ന ചോദ്യത്തിന് അനൂപ് ആന്റണി പ്രതികരിക്കാന്‍ തയ്യാറായില്ല.
അതേസമയം, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡില്‍ എത്തിയിട്ടുണ്ട്. യു.ഡി.എഫിനെയും കേരള കോണ്‍ഗ്രസിനെയും പ്രതിനിധീകരിച്ചുള്ള എംപിമാരായ ബെന്നി ബഹനാന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരാണ് സ്ഥലത്തെത്തിയത്.
Comments
No comments yet. Be the first to comment!
Leave a Comment