ഛത്തീസ്ഗഡിലെ ദുര്ഗില് മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകള്ക്ക് നേരെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങള്. സിസ്റ്റര് പ്രീതിയെ ഒന്നാം പ്രതിയായും സിസ്റ്റര് വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിര്ബന്ധിത മതപരിവര്ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന് 4 ബിഎന്എസ് 143 ഉം ആണ് ചുമത്തിയിരിക്കുന്നത്.
ഈ വകുപ്പുകള് പ്രകാരം പരമാവധി 10 വര്ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് സഭയ്ക്കു കീഴിലുള്ള സ്ഥാപനങ്ങളില് ജോലിക്കായി മൂന്ന് പെണ്കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന് വന്ന രണ്ടു മലയാളി കന്യാസ്ത്രീകളെ ബജ്രംഗ് ദള് പ്രവര്ത്തകര് ദുര്ഗ് റെയില്വേ സ്റ്റേഷനില് തടഞ്ഞത്. മനുഷ്യക്കടത്തും നിര്ബന്ധിത മതപരിവര്ത്തനവുമാണ് ആരോപണം. ഇരുവരും ജുഡീഷ്യല് കസ്റ്റഡിയിലാണുള്ളത്.
Comments
No comments yet. Be the first to comment!
Leave a Comment