Tuesday, July 28, 2026
Kerala News

സംസ്ഥാനത്ത് മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുന്നുണ്ട്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ( ജൂലൈ 28, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു.

മഴയെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് കോട്ടയം, പത്തനംതിട്ട, വയനാട് കളക്ടര്‍മാര്‍ ഇന്ന് അവധി നല്‍കിയത്. ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലും ഇന്ന് അവധിയാണ്. കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് അവധി.







Related News

Comments

No comments yet. Be the first to comment!

Leave a Comment