Tuesday, July 28, 2026
Kerala News

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്‍ ശക്തന്

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്‍ ശക്തന്

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്‍ ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടര്‍ന്നാണിത്.  എന്‍ ശക്തന് താത്കാലിക ചുമതല നല്‍കിയതായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വാര്‍ത്തക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ഒരുമാസത്തിനുള്ളില്‍ പുനഃസംഘടന വരുമ്പോള്‍ പുതിയ അധ്യക്ഷനെ തീരുമാനിക്കും.

ജില്ലയിലെ എല്ലാ നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ് എന്‍ ശക്തന്‍. നിലവിലെ പ്രശ്‌നങ്ങളില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിച്ചെടുക്കാന്‍ എന്‍ ശക്തന് കഴിയുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എന്‍ ശക്തന് താല്‍ക്കാലിക ചുമതല നല്‍കിയത്.

അതിനിടെ പാലോട് രവിയില്‍ നിന്നും രാജി ചോദിച്ചു വാങ്ങിയതില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായം ഉണ്ട്. തുടക്കത്തിലുള്ള നടപടി സംഘടനയ്ക്ക് ഗുണമാണ് എന്നുള്ളതാണ് ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ സദുദ്ദേശത്തോടെയുള്ള ഫോണ്‍ സഭാഷണം തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് പാലോട് രവിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.





Related News

Comments

No comments yet. Be the first to comment!

Leave a Comment