Tuesday, July 28, 2026
Kerala News

ബാണാസുരസാഗര്‍ ഡാം ഷട്ടര്‍ ഉയര്‍ത്തും; മഴ ശക്തം, ജാഗ്രത നിര്‍ദേശം

 ബാണാസുരസാഗര്‍ ഡാം ഷട്ടര്‍ ഉയര്‍ത്തും; മഴ ശക്തം, ജാഗ്രത നിര്‍ദേശം


വയനാട്: ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അറിയിച്ചതു പ്രകാരം ഇന്ന് രാവിലെ 10 മുതല്‍ ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. നിലവില്‍ 15 സെന്റിമീറ്റര്‍ ഉയരത്തിലാണ് ഷട്ടര്‍ തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 12.20 ക്യുമെക്സ് വെള്ളം നിയന്ത്രിതമായ രീതിയില്‍ പുഴയിലേക്ക് ഒഴുക്കി വിടും.

കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും മറ്റു താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ പ്രാദേശിക നിരീക്ഷണം ശക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.



Related News

Comments

No comments yet. Be the first to comment!

Leave a Comment