ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെയിലെത്തി. വ്യാഴാഴ്ച യുകെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി ചര്‍ച്ച നടത്തും. ഊര്‍ജം, പ്രതിരോധം, വ്യവസായം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ കൈകോര്‍ക്കുന്ന വിഷയവും ചര്‍ച്ചയാകും.
സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടുമെന്നാണു വിവരം. കൂടാതെ ചാള്‍സ് രാജാവുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്നു മാലദ്വീപിലേക്കു പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 26നു മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
Comments
No comments yet. Be the first to comment!
Leave a Comment