Wednesday, July 29, 2026
Kerala News

മഞ്ഞുമ്മല്‍ ബോയ്‌സ് തട്ടിപ്പ് കേസ്: സൗബിന്‍ ഷാഹിറിന് ഹാജരാകാന്‍ കൂടുതല്‍ സമയം നല്‍കി

മഞ്ഞുമ്മല്‍ ബോയ്‌സ് തട്ടിപ്പ് കേസ്: സൗബിന്‍ ഷാഹിറിന് ഹാജരാകാന്‍ കൂടുതല്‍ സമയം നല്‍കി


മലയാളത്തിലെ വന്‍ ഹിറ്റായ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിച്ചു. ഈ മാസം 27 വരെ ഹാജരാകാന്‍ സമയം നീട്ടി നല്‍കി. സൗബിന്‍ ഇന്ന് ഹാജരാകില്ലെന്ന്ും കോടതി സമയം നീട്ടി നല്‍കിയതായും പോലീസാണ് അറിയിച്ചത്. 

സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ്, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, എന്നീ കുറ്റങ്ങളാണ് എറണാകുളം മരട് പൊലീസ് ചുമത്തിയത്. സഹനിര്‍മാതാക്കളായ ബാബു ഷാഹിറും ഷോണ്‍ ആന്റണിയ്ക്കും നേരത്തെ തന്നെ നോട്ടീസ് ലഭിച്ചിരുന്നു. 

അരൂര്‍ സ്വദേശിയായ സിറാജ് വലിയതുറയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ചിത്രം നിര്‍മ്മിക്കുന്നതിനായി ഏഴ് കോടി രൂപ നിക്ഷേപിച്ച ശേഷം ലാഭവിഹിതവും നിക്ഷേപ തുകയും ലഭിച്ചില്ല എന്നാണ് പ്രധാന ആരോപണം.


Related News

Comments

No comments yet. Be the first to comment!

Leave a Comment