Wednesday, July 29, 2026
Kerala News

ഇടുക്കിയില്‍ ലൈഫ് മിഷന്‍ തട്ടിപ്പ്: 1.14 കോടി രൂപയുടെ ക്രമക്കേട്; 27 പേര്‍ക്കെതിരെ നടപടി

 ഇടുക്കിയില്‍ ലൈഫ് മിഷന്‍ തട്ടിപ്പ്: 1.14 കോടി രൂപയുടെ ക്രമക്കേട്;  27 പേര്‍ക്കെതിരെ നടപടി



ഇടുക്കി ജില്ലയിലെ ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ വലിയ അഴിമതി. അനര്‍ഹരായ 150 പേര്‍ വീടുകള്‍ തട്ടിയെടുത്തതായി വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രാഥമിക കണക്കുപ്രകാരം ഇവര്‍ തട്ടിയെടുത്തത് ഏകദേശം 1.14 കോടി രൂപയാണ്.

പ്രതികളില്‍ സിപിഐഎം പ്രതിനിധിയെയും കോണ്‍ഗ്രസ് നേതാവിനെയും ഉള്‍പ്പെടുത്തിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റും ഉള്‍പ്പെടെ 27 പേര്‍ക്ക് എതിരെയാണ് ആദ്യ ഘട്ടത്തില്‍ നടപടി ആരംഭിക്കുന്നത്.

പഴയ വീടുകള്‍ താത്കാലികമായി പെയിന്റടിച്ച് പുതുതായി നിര്‍മ്മിച്ചതെന്ന് കാട്ടി പണം തട്ടിയെടുത്തവരും വീടുകള്‍ വാടകയ്ക്ക് നല്‍കിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെ സഹായത്തോടെയുമാണ് ഈ തട്ടിപ്പ്.

ഇപ്പോഴത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം അംഗവുമായ വി പി ജോണും, കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റുമായ വി എസ് ഷാലും ലൈഫ് മിഷന്‍ തട്ടിപ്പില്‍ പ്രതികളില്‍പ്പെടുന്നു. ഒന്നര ഏക്കര്‍ ഭൂമി സ്വന്തമുണ്ടായിരുന്ന വി പി ജോണ്‍, ഡിവിഷന്‍ മെമ്പറായിരിക്കെ തനിക്കുള്ളത് വെറും മൂന്ന് സെന്റ് സ്ഥലം എന്ന് തെറ്റായ വിവരം നല്‍കി സര്‍ക്കാരിന്റെ വീട് സ്വന്തമാക്കിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അതേസമയം, വി എസ് ഷാല്‍ അനര്‍ഹമായി ലഭിച്ച വീട് നിയമം ലംഘിച്ച് വില്‍പ്പന നടത്തി. 


Related News

Comments

No comments yet. Be the first to comment!

Leave a Comment