Wednesday, July 29, 2026
Kerala News

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; ശശി തരൂരിന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; ശശി തരൂരിന്റെ പ്രതികരണത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി



നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ എംപി  ശശി തരൂര്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്‍ കടുത്ത അതൃപിതിക്ക് ഇടയാക്കിയതായി റിപ്പോര്‍ട്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ല എന്ന് തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെയാണ് തരൂര്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. എന്നാല്‍ അദ്ദേഹം ഇത് പറഞ്ഞത് ചില താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് എന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തുന്നത്.

തരൂരിന്റെ പ്രതികരണത്തെ അവഗണിക്കാനാണ്  നേതൃത്വം ആലോചിക്കുന്നത്. ക്ഷണിച്ചാല്‍ പോകുമായിരുന്നു; ക്ഷണമില്ലാത്ത സ്ഥലങ്ങളിലേക്ക് പോകാറില്ല എന്നും തരൂര്‍ പറഞ്ഞിരുന്നു.  പരസ്യമായി തെരഞ്ഞെടുപ്പ് ദിവസം തന്നെ പ്രതികരിച്ച് തരൂര്‍ രംഗത്തെത്തിയത് കോണ്‍ഗ്രസിന് വലിയ തലവേദനയായി. 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് സംസ്ഥാനത്തെ പ്രധാന നേതാക്കള്‍ എല്ലാം എത്തിയിരുന്നു. മുന്‍മുഖ്യമന്ത്രിമാരും എംപിമാരും അണിനിരന്നായിരുന്നു പ്രചാരണപരിപാടികള്‍. അതിനാല്‍ പ്രവര്‍ത്തകസമിതിയംഗവും ലോകസഭാ അംഗവുമായ  ശശി തരൂരിന്റെ അഭാവം പ്രചാരണത്തിലുടനീളം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒരു യോഗത്തിലോ റാലിയിലോ പോലും തരൂര്‍ പങ്കെടുത്തില്ലെന്നത് പാര്‍ട്ടിക്കുള്ളിലും പുറത്തുമായി ചര്‍ച്ചയായി.


Related News

Comments

No comments yet. Be the first to comment!

Leave a Comment