Wednesday, July 29, 2026
Kerala News

രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഗവര്‍ണര്‍; എല്ലാ പരിപാടികളിലും പുഷ്പാര്‍ച്ചന നടത്താന്‍ നിര്‍ദേശം

രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ഗവര്‍ണര്‍; എല്ലാ പരിപാടികളിലും പുഷ്പാര്‍ച്ചന നടത്താന്‍ നിര്‍ദേശം


തിരുവനന്തപുരം: രാജ്ഭവനിലെ ചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രവും അതിലെ പുഷ്പാര്‍ച്ചനയും തുടരാന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍ദ്ദേശിച്ചു. ഇന്ന് പശ്ചിമബംഗാള്‍ രൂപീകരണ ദിനാഘോഷത്തിലും 21ന് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിലും ചിത്രം ഉപയോഗിക്കും. രാവിലെ വിളക്ക് കൊളുത്താനും പരിപാടിക്ക് മുന്‍പ് പുഷ്പാര്‍ച്ചന നടത്താനുമാണ് നിര്‍ദേശം.

സര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടെന്നാണ് ഗവര്‍ണറുടെ തീരുമാനം. അതേസമയം ഭാരതാംബ ചിത്ര വിവാദത്തില്‍ രാജ്ഭവനെതിരെ നിലപാട് കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഔദ്യോഗിക പരിപാടികളില്‍ ആര്‍.എസ്.എസിന്റെ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുക അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.ഗവര്‍ണര്‍ ഭരണഘടനാ വിരുദ്ധമായ നിലപാട് എടുക്കുന്നുവെന്നാണ് മന്ത്രിമാരുടെ പ്രതികരണം.

അതേസമയം രാജ്ഭവനില്‍ സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ നിന്നും മന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങി വന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്ഭവന്റെ ഭാഗത്തു നിന്നുമുണ്ടായത്. എന്നാല്‍ മന്ത്രി വി ശിവന്‍കുട്ടി നടത്തിയ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ തുടര്‍ നീക്കങ്ങള്‍ തത്കാലം വേണ്ടെന്നാണ് രാജ്ഭവന്റെ തീരുമാനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment