Wednesday, July 29, 2026
Kerala News

പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ പാത്തി ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് കാറ്റ് ശക്തമാകുന്നത്. സംസ്ഥാനത്ത് പരമാവധി 5060 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനിടയുണ്ട്.

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.2 മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 2.2 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരമുള്ള തിരമാല രൂപപ്പെടും. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 22ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടര്‍. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്ടര്‍ അറിയിച്ചു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment