തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം. അതേസമയം ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്നത്തെ മുന്നറിയിപ്പ് ബാധകമാകുന്നത്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയത്. എന്നാല്‍ ഞായറാഴ്ച വീണ്ടും മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റ് കേരളത്തിലുടനീളം വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മത്സ്യബന്ധനത്തിന് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് നിരോധനമില്ല. എന്നാല്‍, കര്‍ണാടക തീരത്ത് മത്സ്യബന്ധനം അനുവദനീയമല്ല. അവിടെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ, ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശാനാണ് സാധ്യത.
Comments
No comments yet. Be the first to comment!
Leave a Comment