Wednesday, July 29, 2026
Kerala News

നിലമ്പൂരില്‍ പ്രചാരണത്തിന് ക്ഷണിച്ചില്ല; തുറന്ന് പറഞ്ഞ് ശശി തരൂര്‍

നിലമ്പൂരില്‍ പ്രചാരണത്തിന് ക്ഷണിച്ചില്ല; തുറന്ന് പറഞ്ഞ് ശശി തരൂര്‍


നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാംപെയ്നിന് തന്നെ ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പറഞ്ഞു. ക്ഷണിക്കുന്നിടത്താണ് പോകാറ്. ക്ഷണിക്കാത്തിടത്ത് പോകാറില്ല. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് ഞാന്‍, എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ താങ്കളെ പ്രചാരണത്തിന് ക്ഷണിക്കേണ്ടതില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും തരൂര്‍ ഉത്തരം നല്‍കി. തിരക്കുള്ള സമയത്ത് വിളിച്ച് വരുന്നുണ്ടോ, വരുന്നില്ലേ, പരിപാടികക്ക് ഇടട്ടേ എന്നൊക്കെയാണ് സാധാരണ ചോദിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. 

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കു വേണ്ടി നേരിട്ട് ക്ഷണം ലഭിച്ചിട്ടാണ്  കാംപെയ്നില്‍ പങ്കെടുക്കാന്‍ പോയത്. എപ്പോഴാണ് വരേണ്ടത് എന്ന് അങ്ങോട്ടും ചോദിച്ചിരുന്നു. അവിടെ എത്തുമ്പോള്‍ പരിപാടിയുണ്ടാകണം. എവിടെയൊക്കെ പ്രസംഗിക്കണം, സ്ഥാനാര്‍ഥിക്കൊപ്പം എവിടെയൊക്കെ പോകണം എന്നതെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്, എന്നും തരൂര്‍ പറഞ്ഞു.

ഒഴിവാക്കി എന്ന് തോന്നിയാല്‍ പിന്നെ അടിച്ചു കേറി പോകുന്നത് ശരിയായ രീതിയല്ല. അത് എന്റെ ശൈലി അല്ല, എന്നും മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിലമ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്ല ജോലി ചെയ്യുന്നുണ്ടെന്നും, യുഡിഎഫ് സ്ഥാനാര്‍ഥി മികച്ചതാണെന്നും, നല്ല മാര്‍ജിനില്‍ അദ്ദേഹം വിജയിക്കുമെന്ന പ്രതീക്ഷയും തരൂര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment