Wednesday, July 29, 2026
Kerala News

മുഖ്യമന്ത്രിയുടേത് അവസരവാദ നിലപാട്: കെസി വേണുഗോപാല്‍

മുഖ്യമന്ത്രിയുടേത് അവസരവാദ നിലപാട്: കെസി വേണുഗോപാല്‍


പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ ആര്‍എസ്എസ് പിന്തുണയെ കുറിച്ചുള്ള പരാമര്‍ശത്തെ പിന്നാലെ സിപിഐഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സിപിഐഎമ്മിന്റെ മുന്‍ ജനറല്‍ സെക്രട്ടറി പി.സുന്ദരയ്യയുടെ രാജിക്കത്ത് ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഒരു പാര്‍ട്ടിക്ക് ഇങ്ങനെ അവസരവാദ നിലപാട് എടുക്കാന്‍ എങ്ങനെ സാധിക്കുന്നു എന്ന് കെ സി ചോദിച്ചു.

ആര്‍എസ്എസുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക്  മറുപടിയായി, അതിനുള്ള തെളിവുകള്‍ താന്‍ ഹാജരാക്കാമെന്നും മുഖ്യമന്ത്രിയെങ്കിലും അല്പം ഉപകാരസ്മരണ പുലര്‍ത്തണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. യാഥാര്‍ത്ഥ്യം മറച്ച് വെച്ച് നടത്തിയ മുഖ്യമന്ത്രിയുടെ പരാമര്‍ശം അവസരവാദപരമാണെന്നും, 1977ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ പിന്തുണയോടെയായിരുന്നു പിണറായി വിജയന്റെ വിജയം എന്നുമാണ്  ആരോപണം.

ഭാരതാംബ വിവാദത്തില്‍ ഗവര്‍ണറുമായി തര്‍ക്കത്തില്‍ മുഖ്യമന്ത്രിയുടെ വൈകിയുള്ള പ്രതികരണത്തെക്കുറിച്ചും കെ സി വേണുഗോപാല്‍ വിമര്‍ശിച്ച് സംസാരിച്ചു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment