Wednesday, July 29, 2026
Kerala News

അഹമ്മദാബാദ് വിമാന ദുരന്തം: മാപ്പപേക്ഷിച്ച് ടാറ്റ സണ്‍സ് ചെയര്‍മാന്‍

അഹമ്മദാബാദ് വിമാന ദുരന്തം:  മാപ്പപേക്ഷിച്ച് ടാറ്റ സണ്‍സ് ചെയര്‍മാന്‍

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മാപ്പപേക്ഷിച്ച് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. ടാറ്റാ നടത്തുന്ന വിമാന കമ്പനിയില്‍ അപകടം നടന്നതില്‍ ഏറെ ദുഖഃമുണ്ടെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പൈലറ്റുമാര്‍ പരിചയ സമ്പന്നരായിരുന്നു എന്നും എന്‍ ചന്ദ്രശേഖരന്‍ പറയുന്നു. 

വിമാനത്തിന് രണ്ട് എഞ്ചിനുകളിലും തകാര്‍ ഉണ്ടായിരുന്നില്ല. വലത് എഞ്ചിന്‍ 2025 മാര്‍ച്ചില്‍ സ്ഥാപിച്ചതാണ്. ഇടത് എഞ്ചിന്‍ 2023 ലാണ് അവസാനം സര്‍വീസ് ചെയ്തത്. സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എയര്‍ ഇന്ത്യയ്ക്ക് സര്‍വീസ് നടത്താന്‍ ഡിജിസിഎ അനുവദിക്കില്ലെന്ന് എന്‍ ചന്ദ്രശേഖരന്‍ വിശദീകരിച്ചു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദേഹത്തിന്റെ പ്രതികരണം.

എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നതിന് മുമ്പാണ് ബോയിംഗ് വിമാനങ്ങള്‍ വാങ്ങുന്നത്. ബോയിംഗ് 787 വിമാനങ്ങളില്‍ പ്രശ്‌നങ്ങളുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നില്ല. അപകടത്തിന് കാരണം അറിയാന്‍ അന്വേഷണം പൂര്‍ത്തിയാകണമെന്ന് എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ബ്ലാക്ക് ബോക്‌സും റെക്കോര്‍ഡറുകളും തീര്‍ച്ചയായും അപകട കാരണം വ്യക്തമാകുമെന്ന് എല്ലാ വിദഗ്ധരും എന്നോട് പറഞ്ഞു. അതിനായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.






Related News

Comments

No comments yet. Be the first to comment!

Leave a Comment