Wednesday, July 29, 2026
Kerala News

മഴ കനക്കുന്നു; വിവിധ ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റം

മഴ കനക്കുന്നു; വിവിധ ജില്ലകളിലെ മുന്നറിയിപ്പില്‍ മാറ്റം


തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കണക്കിലെടുത്ത് തമിഴ്നാട്ടില്‍ 23 വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഇന്ന് മിതമായ മഴ പെയ്യാനാണ് സാധ്യത.

നീലഗിരി, കോയമ്പത്തൂര്‍ എന്നീ ജില്ലകളില്‍ കനത്ത മഴയും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും വീശാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പൊതുജനങ്ങള്‍ക്കും യാത്രക്കാരര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നു സംസ്ഥാനത്താകമാനം ആകാശം മേഘാവൃതമായിരിക്കുമെന്നുമാണ് കാലാവസ്ഥാ പ്രവചനം. 


Related News

Comments

No comments yet. Be the first to comment!

Leave a Comment