മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തിലെ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നു ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദം. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകന് നഗരസഭ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നും ലഭിച്ച പാരസെറ്റമോള്‍ ഗുളികയിലാണ് കമ്പിക്കഷണം കണ്ടത്. ഗുളിക പൊട്ടിച്ച് കൊടുക്കണമെന്ന് ഡോക്ടറുടെ നിര്‍ദേശമുണ്ടായിരുന്നു.
വീട്ടില്‍ എത്തി ഗുളിക പൊട്ടിച്ചപ്പോള്‍ അകത്ത് നിന്നു കമ്പിക്കഷണം കണ്ടെത്തിയതായി ആസിഫ് പറയുന്നു. സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കാനാണ് ആസിഫിന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.
മരുന്ന് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയന്‍ക്കും പരാതി നല്‍കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment