അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിശ്വാസ് കുമാറിനെ, അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരം സമീപത്തെ ഹോട്ടലിലേക്കാണ് മാറ്റിയത്.
അപകടത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആശുപത്രിയില്‍ എത്തി വിശ്വാസിനെ നേരില്‍ സന്ദര്‍ശിച്ചിരുന്നു. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടി അന്വേഷണ സംഘം വീണ്ടും അദ്ദേഹത്തെ സമീപിക്കാനാണ് സാധ്യത.
20 വര്‍ഷമായി ലണ്ടനിലായിരുന്ന വിശ്വാസ് , ഇന്ത്യയില്‍ കുടുംബസന്ദര്‍ശനത്തിന് എത്തിയതായിരുന്നു. തിരികെ ലണ്ടനിലേക്ക് സഹോദരനൊപ്പം മടങ്ങുന്നതിനിടയിലാണ് ദുരന്തം സംഭവിച്ചത്.
ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ 171 നമ്പര്‍ വിമാനം അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് ക്രാഷ് ലാന്‍ഡ് ചെയ്തത്. 11A നമ്പര്‍ സീറ്റിലിരുന്ന വിശ്വാസ് മാത്രമാണ് രക്ഷപ്പെട്ടത്.
Comments
No comments yet. Be the first to comment!
Leave a Comment