Wednesday, July 29, 2026
Kerala News

ബൈക്കിന്റെ മിറര്‍ കമ്പി നെഞ്ചില്‍ തുളച്ച് 59കാരന് ദാരുണാന്ത്യം

 ബൈക്കിന്റെ മിറര്‍ കമ്പി നെഞ്ചില്‍ തുളച്ച് 59കാരന് ദാരുണാന്ത്യം

തിരുവല്ല (പത്തനംതിട്ട): റോഡ് അപകടത്തിന് പിന്നാലെ ബൈക്കിന്റെ മിററിന്റെ കമ്പി നെഞ്ചില്‍ തുളച്ച് കയറി 59കാരന് ദാരുണാന്ത്യം. പത്തനംതിട്ടയിലെ തിരുവല്ലയിലാണ് സംഭവം നടന്നത്. തെക്കേകുറ്റ് വീട്ടില്‍ ബെന്നി എന്‍ വി ആണ് അപകടത്തില്‍ മരിച്ചത്.

 മാവേലിക്കര റോഡിലെ ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്. വണ്‍വേ വഴി വന്ന ബൈക്ക്, ബെന്നി ഓടിച്ചിരുന്ന ആക്ടീവ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മിറര്‍ കമ്പി ഒടിഞ്ഞ് നെഞ്ചില്‍ തുളച്ച് കയറുകയായിരുന്നു.

മുറിവേറ്റ് കുഴഞ്ഞുവീണ ബെന്നിയെ ഉടന്‍ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവല്ല പൊലീസ് കേസെടുത്തു. അപകടത്തില്‍ പെട്ട രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment