ചെന്നൈ: നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അനധികൃത സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ചെന്നൈയിലെ അണ്ണാനഗര്‍, കൊട്ടിവാക്കം, വേലാചേരി ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് പരിശോധന നടന്നത്.
കൊച്ചിയില്‍ നിന്നുള്ള ആദായനികുതി വകുപ്പ് സംഘമാണ് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെത്തിയത്. എട്ട് സംഘങ്ങളായി വിഭജിച്ച ഉദ്യോഗസ്ഥര്‍ അഞ്ച് സ്ഥലങ്ങളിലായി റെയ്ഡ് തുടരുകയാണ്. ആര്യയുടെ ഉടമസ്ഥതയിലുള്ള സീഷെല്‍സ് റെസ്റ്റോറന്റ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടതാണ് കേസ്.
തമിഴ്നാട്ടിലും കേരളത്തിലുമായി ഈ റെസ്റ്റോറന്റിന് നിരവധി ശാഖകളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദുബായിലാണ് ഈ റെസ്റ്റോറന്റിന്റെ നടത്തിപ്പ് ചുമതലവഹിക്കുന്ന കമ്പനിയുടെ ആസ്ഥാനം. ഈ കമ്പനിയുടെ വരുമാനത്തെക്കാള്‍ കൂടുതലായി സമ്പാദിച്ചതായി സൂചനയുണ്ട്. തുടര്‍ന്നാണ് പരിശോധന.
സഹ ഉടമകളുടെ വീടുകളും പരിശോധിക്കപ്പെടുന്നതായും അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആര്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Comments
No comments yet. Be the first to comment!
Leave a Comment