Wednesday, July 29, 2026
India News

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വേണ്ട; ട്രംപിനോട് ഫോണില്‍ സംസാരിച്ച് മോദി

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വേണ്ട; ട്രംപിനോട് ഫോണില്‍ സംസാരിച്ച് മോദി

കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ മധ്യസ്ഥത തള്ളി  പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഒരിക്കലും ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് വെടി നിര്‍ത്തല്‍ ധാരണയിലേക്ക് എത്തിയതെന്നും മോദി ട്രംപിനോട് വ്യക്തമാക്കി. 35 മിനിട്ട് നീണ്ട സംഭാഷണത്തില്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷവും ചര്‍ച്ചയായി.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ ചര്‍ച്ച നടത്തുന്നത്. പാക്കിസ്ഥാന് തക്കതായ മറുപടി നല്‍കിയെന്ന് മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല. ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി ട്രംപിനെ അറിയിച്ചു. 

ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. ട്രംപിന് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാല്‍ ഈ കൂടിക്കാഴ്ച നടന്നില്ല. ഇതിനുശേഷം, ട്രംപിന്റെ അഭ്യര്‍ഥനപ്രകാരം, ഇന്ന് ഇരു നേതാക്കളും ഫോണില്‍ സംസാരിക്കുകയായിരുന്നു.







Related News

Comments

No comments yet. Be the first to comment!

Leave a Comment