Wednesday, July 29, 2026
Kerala News

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് മാതാവ് ശ്രീതു; കുറ്റമേറ്റ ഹരികുമാറിന്റെ മൊഴി

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് മാതാവ് ശ്രീതു; കുറ്റമേറ്റ ഹരികുമാറിന്റെ മൊഴി

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. റൂറല്‍ എസ്.പിക്കാണ് മൊഴി നല്‍കിയത്. ജയില്‍ സന്ദര്‍ശനത്തിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. എന്നാല്‍ ശ്രീതു ഈ ആരോപണം ശക്തമായി നിഷേധിച്ചു. 

 നിലവില്‍ ഹരികുമാര്‍ ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെയും അമ്മാവന്‍ ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചു. നേരത്തെ കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടെന്നും പ്രതി ചേര്‍ക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ വിശദീകരണം. 




Related News

Comments

No comments yet. Be the first to comment!

Leave a Comment