Wednesday, July 29, 2026
Kerala News

കേരളത്തിലെ സര്‍വകലാശാലകളില്‍ രാഷ്ട്രീയം വളരെ കൂടുതല്‍: ഗവര്‍ണര്‍

കേരളത്തിലെ സര്‍വകലാശാലകളില്‍ രാഷ്ട്രീയം വളരെ കൂടുതല്‍: ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ലകലാശാലകളിലെ രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയം കൂടുതലാണെന്നും ഇത് മാറ്റിയാല്‍ മാത്രമേ അടുത്ത തലമുറക്ക് യഥാര്‍ത്ഥ ഗുണം ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാല സെനറ്റ് യോഗത്തിലാണ് ഗവര്‍ണറുടെ വിമര്‍ശനം.

സര്‍വകലാശാലകളിലും കോളേജുകളിലുമെല്ലാം ഓരോ വിഷയവും രാഷ്ട്രീയക്കണ്ണില്‍ കൂടി വിലയിരുത്തപ്പെടുകയാണ്. ഇതിലൂടെ വിദ്യാര്‍ത്ഥികളുടെ ഉന്നത സാധ്യതകള്‍ വഴിമുട്ടുകയാണ്. ഇപ്പോള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കാണ് വിദ്യാഭ്യാസത്തിനായി പോകുന്നത് എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ കേരള സര്‍വകലാശാലായ്ക്ക് മുന്നിലെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാരെ നീക്കം ചെയ്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment