Wednesday, July 29, 2026
Kerala News

കേരളത്തില്‍ കനത്ത മഴ തുടരുന്നു

കേരളത്തില്‍ കനത്ത മഴ തുടരുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്ന് പത്ത് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്.

മഴയുടെ ആഘാതം കടല്‍ത്തീരങ്ങളിലും മലയോര മേഖലകളിലും അനുഭവപ്പെടുന്നുണ്ട്.  അപകട സാധ്യത കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ലയിലും ആലപ്പുഴയുടെ കുട്ടനാട് താലൂക്കിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

വടക്കന്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തീര പ്രദേശങ്ങളിലും മലയോര മേഖലിയിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇടവേളകളോടെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment