Wednesday, July 29, 2026
Kerala News

രഞ്ജിത ജി നായരൈ അപമാനിച്ച സംഭവം:പവിത്രനെതിരെ കടുത്ത നടപടിക്ക് നിര്‍ദേശം

  രഞ്ജിത ജി നായരൈ അപമാനിച്ച സംഭവം:പവിത്രനെതിരെ കടുത്ത നടപടിക്ക് നിര്‍ദേശം




മലപ്പുറം: അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍  മരണപ്പെട്ട രഞ്ജിത ജി നായരെ ഫേസ്ബുക്കില്‍ അപമാനിച്ച സംഭവത്തില്‍,  വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ. പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം. 

ഫേസ്ബുക്കില്‍ മറ്റൊരാള്‍ രഞ്ജിതയ്ക്ക് അനുശോചനം രേഖപ്പെടുത്തിയ പോസ്റ്റിന് താഴെയാണ് പവിത്രന്‍ അപകീര്‍ത്തികരമായ കമന്റുകള്‍ രേഖപ്പെടുത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് റവന്യൂ മന്ത്രി കെ. രാജന്‍ പവിത്രനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍, ഈ സംഭവത്തില്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

സര്‍വീസ് റൂളിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ തുടക്കമാകുന്നത്. ആദ്യ ഘട്ടത്തില്‍ പവിത്രന് മെമ്മോ നല്‍കുകയും, മറുപടി ലഭിച്ചതിന് ശേഷം തുടര്‍ന്നുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യും. ഡെപ്യൂട്ടി തഹസില്‍ദാര്‍ പദവിയില്‍ നിന്നും പിരിച്ചുവിടാനുളള ശുപാര്‍ശയും പരിഗണനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മുന്‍കാലത്തും സമാന പെരുമാറ്റം തുടര്‍ന്നിട്ടുണ്ടെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരനെതിരെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടതിന് പവിത്രന് നേരത്തെ നടപടിയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇപ്പഴത്തെ വിവാദ കമന്റുമായി പവിത്രന്‍ വീണ്ടും ശ്രദ്ധയില്‍പ്പെട്ടത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment