Wednesday, July 29, 2026
Kerala News

അധ്യാപികയുടെ കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്; മലപ്പുറത്ത് പ്രതിഷേധം

അധ്യാപികയുടെ കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്;  മലപ്പുറത്ത് പ്രതിഷേധം


മലപ്പുറം: എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 15കാരിയായ വിദ്യാര്‍ത്ഥിക്ക് അധ്യാപികയുടെ കാര്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ 13-ാം തീയതിയാണ് സ്‌കൂള്‍ വളപ്പിലെ വോളിബോള്‍ ഗ്രൗണ്ടിന് സമീപം അധ്യാപികയുടെ കാര്‍ വിദ്യാര്‍ത്ഥിയായ മിര്‍സ ഫാത്തിമയെ ഇടിച്ച് പരിക്കേറ്റത്. ഫാത്തിമയുടെ രണ്ട് കാലുകള്‍ക്കും ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചത്. തലയ്ക്കും പരിക്കേറ്റിറ്റുണ്ട്. വിദ്യാര്‍ത്ഥിനി നിലവില്‍ കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

അപകടത്തിന് ശേഷം വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ കാലതാമസം അനുഭവപ്പെട്ടെന്നും അപകട വിവരം തുടക്കത്തില്‍ മറച്ചുവച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ കേസ് കൊടുക്കാതിരിക്കാനായി അധ്യാപിക സമ്മര്‍ദ്ദം ചെലുത്തിയെന്നും കേസില്ലെന്ന് ഒപ്പിട്ട് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് കുട്ടികളുടെ ആരോപണം.

ഇന്ന് രാവിലെ മുതലാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ കയറാതിരിക്കുകയും ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് സ്‌കൂളില്‍ പ്രതിഷേധമാരംഭിക്കുകയും ചെയ്തത്. അധ്യാപികയ്‌ക്കെതിരെ പോലീസ് നടപടിയും, കാര്യമായ അന്വേഷണം ആവശ്യവുമാണ് എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment