നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ്. ഇന്നലെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയുമാണ് പി മാധവന്‍. സംസ്‌കാരം പിന്നീട് കൊച്ചിയില്‍.
കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതല്‍ പൂര്‍ണപിന്തുണയുമായി പിതാവ് കൂടെയുണ്ടായിരുന്നു. അദേഹത്തിന്റെ പിന്തുണയെക്കുറിച്ച് കാവ്യ നിരവധി തവണ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്‌ക്കൊപ്പം നിന്ന് ശക്തമായ പിന്തുണയും സ്‌നേഹവും നല്‍കിയ വ്യക്തിയാണ് അദ്ദേഹം.
ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്ട്രേലിയ) മരുമക്കള്‍: റിയ(ഓസ്ട്രേലിയ), നടന്‍ ദിലീപ്.
Comments
No comments yet. Be the first to comment!
Leave a Comment