Wednesday, July 29, 2026
International News

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷം; ജനങ്ങള്‍ ഉടന്‍ ടെഹ്‌റാന്‍ വിട്ടുപപോകണമെന്ന് ട്രംപ്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷം; ജനങ്ങള്‍ ഉടന്‍ ടെഹ്‌റാന്‍ വിട്ടുപപോകണമെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്നതായി റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ടെഹ്‌റാനില്‍ നിന്ന് ഉടനടി ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  ടെഹ്‌റാന്‍ ഉടനടി ഒഴിപ്പിക്കണമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. എല്ലാവരും ഉടനടി ടെഹ്‌റാന്‍ വിട്ടുപോകണമെന്നാണ് ട്രംപിന്റെ കുറിപ്പ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാന് നേരെ സൈനിക നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ ആഹ്വാനം.

ആണവക്കരാറില്‍ ഒപ്പിടാത്ത ഇറാന്‍ മനുഷ്യജീവന് വിലകല്‍പ്പിക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയില്‍ ട്രംപ് ഒപ്പിട്ടില്ല. അഞ്ചാം ദിവസവും പോരാട്ടം രൂക്ഷമായി തുടരുകയാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ 45 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇറാന്റെ മിസൈല്‍ ശേഖരത്തിന്റെ മൂന്നിലൊന്നും തകര്‍ത്തെന്ന് സൈന്യം അവകാശപ്പെടുന്നു. അതേസമയം, ഇസ്രയേലി നഗരങ്ങളിലേക്കും ഇറാന്‍ ആക്രമണം നടത്തുകയാണ്. ഹൈഫയും ടെല്‍ അവീവും അടക്കം നഗരങ്ങളെ ഉന്നമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇതുവരെ മരണം 21പേര്‍ മരിച്ചതായും 631 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ പറയുന്നു.

അതേസമയം, യുഎസ് പൗരന്മാര്‍ ഇസ്രയേലിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലെവല്‍ 4 മുന്നറിയിപ്പ് നിലവില്‍ വന്നു. അമേരിക്കയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ലൈനുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. അതേസമയം, ജി7 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ അമേരിക്ക ഒപ്പ് വെക്കില്ല. എന്നാല്‍ വൈറ്റ് ഹൌസ് കാരണം വ്യക്തമാക്കിയില്ല. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപ് ശ്രമിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.









Related News

Comments

No comments yet. Be the first to comment!

Leave a Comment