Wednesday, July 29, 2026
Kerala News

നിലമ്പൂരില്‍ കലാശക്കൊട്ട് ഇന്ന്; വോട്ടെടുപ്പ് മറ്റന്നാള്‍

നിലമ്പൂരില്‍ കലാശക്കൊട്ട് ഇന്ന്; വോട്ടെടുപ്പ് മറ്റന്നാള്‍

മലപ്പുറം: നിലമ്പൂരില്‍ മൂന്നാഴ്ച നീണ്ട പ്രചാരണങ്ങള്‍ക്കൊടുവില്‍ ഇന്ന് കൊട്ടിക്കലാശം. അവസാനലാപ്പിലും വോട്ടുറപ്പിക്കാന്‍ സര്‍വ്വ സന്നാഹങ്ങളുമായി മുന്നണികള്‍ സജ്ജം. റോഡ് ഷോകള്‍ ആസൂത്രണം ചെയ്ത് എല്‍ഡിഎഫും യുഡിഎഫും, കലാശക്കൊട്ട് ഒഴിവാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടെടുപ്പ് മറ്റന്നാള്‍. 

നിലമ്പൂരിലും എടക്കരയിലുമായാണ് കൊട്ടിക്കലാശം കേന്ദ്രീകരിക്കുക.മൂന്നു മുന്നണികളുടെയും പ്രധാനപ്പെട്ട നേതാക്കളെല്ലാം മണ്ഡലത്തില്‍ അവസാനഘട്ട വോട്ടഭ്യര്‍ഥന നടത്തുകയാണ്. എല്‍ഡിഎഫ് യുഡിഎഫ് എന്‍ഡിഎ മുന്നണികളുടെ പ്രധാനപ്പെട്ട നേതാക്കള്‍ എല്ലാം കൂട്ടത്തോടെ നിലമ്പൂരില്‍ പ്രചാരണത്തിലാണ്.

മണ്ഡലത്തില്‍ ഏഴ് പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമുണ്ട്. ഇതില്‍ ഭരണത്തിലുള്ള അഞ്ച് പഞ്ചായത്തുകളില്‍ മേല്‍ക്കോയ്മ നേടാന്‍ കഴിയുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍.എല്‍.ഡി.എഫ് അധികാരത്തിലുള്ള രണ്ട് പഞ്ചായത്തിലും നിലമ്പൂര്‍ നഗരസഭയിലും വോട്ട് ചോര്‍ച്ച തടയുന്നതിനൊപ്പം യു.ഡി.എഫ് പഞ്ചായത്തുകളില്‍ വോട്ടുവിഹിതം ഉയര്‍ത്താനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ് സി.പി.എം. വോട്ട് വിഹിതത്തിലെ വര്‍ദ്ധനവാണ് എന്‍.ഡി.എയുടെ ലക്ഷ്യം. പത്ത് ശതമാനം വോട്ടെങ്കിലും പിടിക്കുമെന്നാണ് അന്‍വര്‍ ക്യാമ്പിന്റെ അവകാശവാദം.


Related News

Comments

No comments yet. Be the first to comment!

Leave a Comment