Wednesday, July 29, 2026
Kerala News

കേരളത്തില്‍ കനത്തമഴ: നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു; പ്രളയ സാധ്യതയ്ക്ക് മുന്നറിയിപ്പ്

കേരളത്തില്‍ കനത്തമഴ:  നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു; പ്രളയ സാധ്യതയ്ക്ക് മുന്നറിയിപ്പ്



തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിവിധ നദികളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നു ഈ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പുമായി ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും  രംഗത്ത്. വിവിധ നദിയിടങ്ങളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നദിത്തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ഓറഞ്ച് അലര്‍ട്ട് 

പ്രഖ്യാപിച്ച നദിസ്ഥാനങ്ങള്‍:

കാസര്‍കോട്: ഉപ്പള (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)

പത്തനംതിട്ട: മണിമല (തോണ്ടറ സ്റ്റേഷന്‍)


മഞ്ഞ അലര്‍ട്ട് 

തിരുവനന്തപുരം: വാമനപുരം (മൈലംമൂട് സ്റ്റേഷന്‍), കരമന (വെള്ളൈക്കടവ് സ്റ്റേഷന്‍ - CWC)

കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)

പത്തനംതിട്ട: പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ഏഉ സ്റ്റേഷന്‍), മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍ - CWC), പമ്പ (മടമണ്‍ സ്റ്റേഷന്‍ - CWC)

ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍ - CWC)

എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷനുകള്‍)

തൃശൂര്‍: കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍)

കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കല്‍ സ്റ്റേഷനുകള്‍)

കണ്ണൂര്‍: പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസര്‍കോട്: കാര്യങ്കോട് (ഭീമനടി സ്റ്റേഷന്‍)


സുരക്ഷാ നിര്‍ദേശങ്ങള്‍:

യാതൊരു സാഹചര്യത്തിലും നദിയില്‍ ഇറങ്ങരുത്, നദിയിലൂടെ കടക്കരുത്.

നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തുക.

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അത്യാവശ്യസാധനങ്ങളുമായി ഒഴിച്ചുമാറാന്‍ തയ്യാറാകണം.

അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

കനത്ത മഴയും അതിനോടനുബന്ധിച്ചുള്ള ജലനിരപ്പ് വര്‍ധനയും കേന്ദ്രമായി ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ സജീവമാക്കിയിട്ടുണ്ട്. സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിനാണ് എല്ലാ മുന്നറിയിപ്പുകളും - അധികൃതര്‍ വ്യക്തമാക്കി.











Related News

Comments

No comments yet. Be the first to comment!

Leave a Comment