Wednesday, July 29, 2026
Kerala News

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: വലിയ വിജയപ്രതീക്ഷയിലാണ് താനെന്ന് പിവി അന്‍വര്‍

 നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: വലിയ വിജയപ്രതീക്ഷയിലാണ് താനെന്ന് പിവി അന്‍വര്‍



നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം തനിക്കെന്ന് പിവി അന്‍വര്‍.  75% വോട്ട് ലഭിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ഥി പി. വി. അന്‍വര്‍. റോഡ് ഷോകളില്‍ കണ്ട വന്‍ ജനപങ്കാളിത്തം അത് തെളിയിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ വീണ്ടും മത്സര രംഗത്തേക്ക് എത്തിയത് നിലമ്പൂരിന്റെ അടിത്തട്ടിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താനാണ്. ആളുകളെ വഞ്ചിച്ച പഴയ നേതാക്കള്‍ക്കെതിരെയാണ് എന്റെ പോരാട്ടം, അന്‍വര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിഷയം അല്ല, മനുഷ്യ-വന്യമൃഗ സംഘര്‍ഷങ്ങള്‍ക്കുള്ള പരിഹാരമാണ് നിലമ്പൂരിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 23ന് ശേഷം മാത്രമാവും മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുകയുള്ളൂ എന്നും അന്‍വര്‍ വ്യക്തമാക്കി.

ഇതിനിടെ, നിലമ്പൂരില്‍ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കുകയാണ്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment