Wednesday, July 29, 2026
Kerala News

ഹൈസ്‌കൂള്‍ പ്രവര്‍ത്തന സമയ മാറ്റം; ഇന്നുമുതല്‍ പ്രാബല്യത്തില്‍

ഹൈസ്‌കൂള്‍ പ്രവര്‍ത്തന സമയ മാറ്റം; ഇന്നുമുതല്‍ പ്രാബല്യത്തില്‍




തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ ഇന്ന് മുതല്‍ പുതുക്കിയ സമയക്രമം പ്രാബല്യത്തില്‍ എത്തി. ഇനി മുതല്‍ ക്ലാസുകള്‍ രാവിലെ 9.45 ന് ആരംഭിച്ച് വൈകിട്ട് 4.15 വരെ നീളും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ അധ്യാപനത്തിന് അര മണിക്കൂര്‍ അധികസമയം ഉണ്ടാകും. ഈ മാറ്റം ഹൈക്കോടതിയുടെ 220 പ്രവൃത്തിദിന നിര്‍ദ്ദേശം പാലിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമാണ്.

സമസ്ത ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ പുതിയ സമയക്രമത്തെതിരെ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും, വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റം നടപ്പാക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

ഒന്ന് മുതല്‍ നാലാം ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശനിയാഴ്ച അധ്യയനമില്ല. യു.പി വിഭാഗത്തില്‍ ആഴ്ചയില്‍ ആറ് പ്രവൃത്തിദിനം തുടര്‍ച്ചയായി വരാത്ത ി രണ്ട് ശനിയാഴ്ചകളെ പ്രവൃത്തിദിനങ്ങളായി കണക്കാക്കും. 

പുതിയ സമയക്രമം മതപഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് സമസ്ത നേരത്തെ ആരോപിച്ചിരുന്നു. മാറ്റം പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടെന്ന് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രതികരിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment