നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍, മുന്നണികള്‍ ശക്തമായ അവസാനഘട്ട പ്രചരണത്തിലാണ്. നാളെ വൈകിട്ട് അഞ്ചു മണിയോടെ ഔദ്യോഗികമായി കൊട്ടിക്കലാശം നടക്കും. ഇതിനിടെ, നഗരമേഖല കേന്ദ്രീകരിച്ചുള്ള തീവ്രപ്രചാരണമാണ് മുന്നണികള്‍ ഏറ്റെടുത്തിരിക്കുന്നത്.
യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇന്ന് മണ്ഡലത്തിലെ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. ഇതിനിടെ, യുഡിഎഫ് വേണ്ടി പ്രിയങ്കാ ഗാന്ധിയും എല്‍.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ നിലമ്പൂരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് പ്രചാരണത്തിനിറങ്ങി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ റോഡ് ഷോയും നിരവധി പൊതുയോഗങ്ങളും നടന്നു. മൂന്ന് സ്ഥലങ്ങളിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനുകളില്‍ മുഖ്യമന്ത്രി നേരിട്ടാണ് പങ്കെടുത്തത്.
യൂസഫ് പത്താനൊപ്പം പി.വി. അന്‍വര്‍ നടത്തിയ റോഡ് ഷോ വലിയ ആവേശമായി മാറിയിരിരുന്നു. വഴിക്കടവില്‍ സമാപിച്ച റാലിയില്‍ നൂറുകണക്കിനാളുകളുടെ പങ്കാളിത്തം പ്രകടനത്തിന് ആവേശം കൂട്ടി.
Comments
No comments yet. Be the first to comment!
Leave a Comment