Wednesday, July 29, 2026
Kerala News

ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസിന്റെ ബന്ധം, പ്രിയങ്കാ ഗാന്ധി നിലപാട് വ്യക്തമാക്കണം: എം വി ഗോവിന്ദന്‍

 ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസിന്റെ ബന്ധം, പ്രിയങ്കാ ഗാന്ധി  നിലപാട് വ്യക്തമാക്കണം: എം വി ഗോവിന്ദന്‍



ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസിന്റെ സമീപനത്തെ കുറിച്ച് വ്യക്തത ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികളെപ്പോലെയല്ലെന്നാണ് പറയുന്നു. എന്നാല്‍ ഈ നയം അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളതാണോ എന്നത് വ്യക്തമാക്കേണ്ടത് പ്രിയങ്ക ഗാന്ധിയാണ്, എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കാശ്മീരില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ ജമാഅത്തെ ഇസ്ലാമി പങ്കെടുത്തില്ലെന്ന തന്റെ പരാമര്‍ശം വസ്തുതാപരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ശക്തമായ ജനകീയ പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്ന ഒരേയൊരു സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. അതാണ് ഞാന്‍ പറയുന്നതും അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment