Wednesday, July 29, 2026
Kerala News

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വടക്കന്‍ കേരളത്തില്‍ മഴ കനക്കും

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വടക്കന്‍ കേരളത്തില്‍ മഴ കനക്കും


കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശങ്ങളിലും മലയോര പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത ആവശ്യമാണ് എന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.

മോശം കാലാവസ്ഥയും കാറ്റിന്റെ ശക്തിയും കണക്കിലെടുത്ത് ബുധനാഴ്ച വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കടലാക്രമണവും ഉയര്‍ന്ന തിരമാലകളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും എക്കാലവും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment