Wednesday, July 29, 2026
International News

അമേരിക്ക യാത്രാ നിയന്ത്രണം 36 പുതിയ രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചു; ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യങ്ങള്‍

 അമേരിക്ക യാത്രാ നിയന്ത്രണം 36 പുതിയ രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചു; ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യങ്ങള്‍



അമേരിക്കന്‍ ഭരണകൂടം  36 രാജ്യങ്ങളിലേക്ക് കൂടി യാത്രാവിലക്ക് ബാധകമാക്കി. ഈ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ അധികഭാഗവും ആഫ്രിക്കന്‍ രാജ്യങ്ങളാണ്. എത്യോപ്യ, ഈജിപ്ത്, ജിബൂട്ടി, നൈജീരിയ, ഉഗാണ്ട, സെനഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെ ആഫ്രിക്കയിലെ 25 രാജ്യങ്ങളിലാണ് പുതിയ നിയന്ത്രണം ബാധകമാകുന്നത്. 

അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഈ രാജ്യങ്ങളില്‍നിന്ന് തിരിച്ചറിയല്‍ രേഖകളില്ലാതെ നിരവധി പേര്‍ യുഎസിലേക്ക് എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാലാണ്  ഇത്തരത്തില്‍ ഒരു വിലക്കെന്നാണ് വിശദീകരണം.

പട്ടികയിലുള്ള രാജ്യങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ 60 ദിവസത്തെ സമയം അനുവദിച്ചിട്ടുമുണ്ട്. അംഗോള, ബെനിന്‍, ബുര്‍ക്കിന ഫാസോ, കാബോ വെര്‍ഡെ, കാമറൂണ്‍, കോട്ട് ഡി ഐവയര്‍, കോംഗോയിലെ ജനാധിപത്യ റിപ്പബ്ലിക്, ജിബൂട്ടി, എത്യോപ്യ, ഈജിപ്ത്, ഗാബണ്‍, ഗാംബിയ, ഘാന, ലൈബീരിയ, മലാവി, മൗറിറ്റാനിയ, നൈജര്‍, നൈജീരിയ, സാവോ ടോം ആന്‍ഡ് പ്രിന്‍സിപ്പി, സെനഗല്‍, ദക്ഷിണ സുഡാന്‍, ടാന്‍സാനിയ, ഉഗാണ്ട, സാംബിയ, സിംബാബ്വെ എന്നിവയാണ് വിലക്ക് ഏര്‍്‌പ്പെടുത്തിയ മറ്റ് രാജ്യങ്ങള്‍.






Related News

Comments

No comments yet. Be the first to comment!

Leave a Comment