Wednesday, July 29, 2026
Kerala News

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പരിശോധന ശക്തമാക്കി; ജനങ്ങള്‍ സഹകരിക്കണമെന്ന് കളക്ടര്‍

 നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പരിശോധന ശക്തമാക്കി;  ജനങ്ങള്‍ സഹകരിക്കണമെന്ന് കളക്ടര്‍



നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വാഹനപരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. പരിശോധനയുമായി ജനങ്ങള്‍ സഹകരിക്കമെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന് നിലവില്‍ മണ്ഡലത്തില്‍ 10 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, 9 ഫ്ളൈയിംഗ് സ്‌ക്വാഡുകള്‍, 3 ആന്റി-ഡിഫേസ്മെന്റ് ടീമുകള്‍, 2 വീഡിയോ സര്‍വൈലന്‍സ് യൂണിറ്റുകള്‍ എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നു.  എല്ലാ നിയമലംഘനങ്ങളും തടയുന്നതിനും തെരഞ്ഞെടുപ്പ് നിഷ്പക്ഷവും സുതാര്യവുമായ രീതിയില്‍ നടത്തുന്നതിനും ഈ സംഘങ്ങള്‍ 24 മണിക്കൂറും ഡ്യൂട്ടിയിലുണ്ട്.

സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍ പ്രധാന മേഖലകളില്‍ താല്‍ക്കാലിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുള്ളതായി കളക്ടര്‍ അറിയിച്ചു. ഓരോ ടീമിലും ഗസറ്റഡ് ഓഫീസറുെടയും മറ്റ് രണ്ട് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും സിവില്‍ പോലീസുകാരനുമാണ് ഉള്ളത്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment