അഹമ്മദാബാദില്‍ ഉണ്ടായ എയര്‍ ഇന്ത്യ വിമാനം അപകടത്തിത്തിന് പിന്നാലെ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് നമ്പര്‍ 171 ഉപേക്ഷിക്കാന്‍ തീരുമാനം യാത്രക്കാരില്‍ അപകടത്തിന്റെ ഓര്‍മ്മകള്‍ നിറയാതിരിക്കാനാണ് ഇത്തരത്തില്‍ ഒരു തീരുമാനം. ഈ നിലപാടിലാണ് കമ്പനി പുതിയ നമ്പറിലേക്ക് മാറുന്നത്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വിമാനത്തിന് ഇനി മുതല്‍ നമ്പര്‍ AI 159 ആയിരിക്കും. തിരിച്ചെത്തുന്ന ലണ്ടന്‍-അഹമ്മദാബാദ് റൂട്ടില്‍ പുതിയ നമ്പര്‍ AI 160 ആകും. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, എങ്കിലും എയര്‍ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഇതിനിടെ, അപകടവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ എയര്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. അപകടത്തിന് മുന്‍പ് വിമാനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റ്മാരുടേയും ക്രൂ അംഗങ്ങളുടേയും വിവരങ്ങള്‍ അന്വേഷണത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നത് കണ്ടെത്താന്‍, സംഭവത്തിന് മുന്‍പ് എട്ട് ദിവസത്തെ ഓപ്പറേഷനല്‍ വിവരങ്ങളും തേടിയിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന്, രാജ്യത്തുടനീളമുള്ള എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിഭാഗത്തിലുള്ള എല്ലാ വിമാനങ്ങളിലുമുള്ള സുരക്ഷാ പരിശോധന ശക്തമാക്കാനാണ് ഡിജിസിഎ (Directorate General of Civil Aviation)യുടെ തീരുമാനം.
വിമാനത്തില്‍ നിന്നുള്ള ബ്ലാക്ക് ബോക്‌സ് വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ കൈമാറി. സമഗ്രമായ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ, സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
Comments
No comments yet. Be the first to comment!
Leave a Comment