Wednesday, July 29, 2026
Kerala News

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തിലെ പരിശോധന; ഏകപക്ഷീയമെന്ന് ആരോപണം

  നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തിലെ പരിശോധന; ഏകപക്ഷീയമെന്ന് ആരോപണം


നിലമ്പൂരില്‍ ചൊവ്വാഴ്ച രാത്രിയോടെ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പൊലീസ് പരിശോധന നടത്തി. രാത്രി 10 മണിയോടെയാണ് നിലമ്പൂര്‍ വടപുറത്താണ് സംഭവം നടന്നത്.  പാര്‍ലമെന്റ് അംഗം ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ചിരുന്ന വാഹനമാണ് പരിശോധിച്ചത്. വാഹനമോടിച്ചിരുന്നത് ഷാഫി പറമ്പിലായിരുന്നു, കൂടെ രാഹുല്‍ മാങ്കൂട്ടത്തിലും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

നിലമ്പൂര്‍ നഗരത്തിലേക്ക് എത്തിയ ഇവരെ പൊലീസ്  പരിശോധിക്കുകയാ.യിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധിച്ചപ്പോള്‍ അതില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇരുനേതാക്കളും പരിശോധനയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ചു.

കോണ്‍ഗ്രസ് നേതാക്കളേയും അവരുടെ വാഹനങ്ങള്‍ക്കും മാത്രമാണ് പരിശോധന.  ഇത് ഏകപക്ഷീയമായ നടപടി ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, എന്നായിരുന്നു നേതാക്കളുടെ പ്രതികരണം.

എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്തെ നാടകങ്ങളോട് എല്‍ഡിഎഫ് പ്രതികരിക്കില്ല എന്നാണ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പറഞ്ഞത്.









Related News

Comments

No comments yet. Be the first to comment!

Leave a Comment