അഹമ്മദാബാദ്: അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ ഡിജിറ്റല്‍ വിഡിയോ റെക്കോഡര്‍ (ഡിവിആര്‍) കണ്ടെടുത്തു. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡാണ് (എടിഎസ്) കണ്ടെത്തിയത്. വിമാനത്തിന്റേതാണോ എന്ന് പരിശോധിക്കും. തകര്‍ന്നുവീണ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ പിന്നിലെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിരുന്നു.
വിമാനത്തിന്റെ മുന്‍ഭാഗത്തെ കോക്ക്പിറ്റിലുള്ള സൗണ്ട് റെക്കേര്‍ഡര്‍ അടക്കം ഇനി കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള പരിശോധനകള്‍ ഇന്നലെ നടന്നിരുന്നു. ഇതെല്ലാം പരിശോധിക്കുന്നതിലൂടെ അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാര്‍ സംസാരിച്ചതുള്‍പ്പെടെയുളള കാര്യങ്ങള്‍ വ്യക്തമാകും. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. വ്യോമയാന മന്ത്രിയാണ് ഈ അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
Comments
No comments yet. Be the first to comment!
Leave a Comment