Wednesday, July 29, 2026
Kerala News

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതക്കെതിരെ മോശം പരാമര്‍ശം; ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതക്കെതിരെ മോശം പരാമര്‍ശം; ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍


വിമാന അപകടത്തില്‍ മരിച്ച രഞ്ജിതയെ കുറിച്ച് അപമാനകരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ. പവിത്രനെ സസ്പെന്റ് ചെയ്തതായി റവന്യൂമന്ത്രി കെ. രാജന്‍ അറിയിച്ചു. ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്ത് നിന്ന്  ഹീനമായ പ്രവര്‍ത്തനമാണ് ഉണ്ടായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പവിത്രന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തിരമായി സസ്പെന്‍ഷന്‍ നല്‍കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


വിമാന അപകടത്തില്‍ മരണപ്പെട്ട രഞ്ജിതയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ  പവിത്രന്‍ നേരത്തേയും സമാനമായി കേസുകളില്‍ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. നേരത്തെ, കാഞ്ഞങ്ങാട് എംഎല്‍എ ഇ. ചന്ദ്രശേഖരനെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയതിന് സസ്‌പെന്‍ഷനിലായിരുന്നു ഇയാള്‍. 

പോസ്റ്റ് വിവാദമായതോടെ ഇയാള്‍ കമന്റുകള്‍ പിന്‍വലിച്ചു. സംഭവവുമായി  ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടപടികള്‍ സ്വീകരിക്കാനായി കാസര്‍കോട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment