ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തായ്ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി. ഫുകെറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഈ വിമാനമാണ് സുരക്ഷയുടെ ഭാഗമായി അടിയന്തിരമായി ലാന്‍ഡ് ചെയ്തത്.
ഇന്ന് രാവിലെ ഇന്ത്യ സമയ പ്രകാരം 9.30ഓടെയാണ് ഫുകെറ്റില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ അതില്‍ ബോംബ് സ്ഥാപിച്ചെന്നുമുള്ള ഭീഷണിസന്ദേശം എയര്‍പോര്‍ട്ട് അധികൃതര്‍ക്കു ലഭിക്കുകയായിരുന്നു. ഉടന്‍തന്നെ വിമാനം തായ്ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി.
യാത്രക്കാരെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പിന്നീട് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധയില്‍ ബോംബ് കണ്ടെത്താനായില്ല.
നേരത്തെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മുമ്പ് എയര്‍ ഇന്ത്യയുടെ പതിനാറോളം വിമാനങ്ങള്‍ വഴിതിരിച്ചുവയക്കുകയോ പുറപ്പെട്ട സ്ഥലത്തേക്ക് തിരിച്ചയയ്ക്കുകയോ ചെയ്തിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment