വിമാനാപകടത്തില്‍ മരിച്ച രഞ്ജിത നാടിന്റെ നോവായി മാറുന്നു. മൃതദേഹം കത്തിക്കരിഞ്ഞതിനാല്‍ ഇളയ സഹോദരന്‍, ഡിഎന്‍എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് പോകും. മൃതശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നലെ രഞ്ജിതയുടെ വീട്ടിലെത്തി കുടുംബത്തെ ഉറപ്പുനല്‍കിയിരുന്നു.
വിദേശത്തുള്ള രഞ്ജിതയുടെ മൂത്ത സഹോദരരനും നാട്ടിലെത്തും. അപകടത്തില്‍ മരിച്ച രഞ്ജിതയുടെ വീട്ടില്‍ ഇപ്പോള്‍ രണ്ട് കുട്ടികളെയും രോഗിയായ അമ്മയെയും മാത്രമാണുള്ളത്.
അതേസമയം 265 പേരുടെ ജീവന്‍ അപഹരിച്ച എയര്‍ ഇന്ത്യാ വിമാന ദുരന്തത്തിന്റെ സ്ഥലം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. രാവിലെ എട്ടരയോടെ അദ്ദേഹം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി, തുടര്‍ന്ന് റോഡ് മാര്‍ഗം അപകടം നടന്ന അഹമ്മദാബാദിലെ മേഘാനി നഗറിലെത്തി. പ്രധാനമന്ത്രിയോടൊപ്പം വ്യോമയാന മന്ത്രി രാം നായിഡു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവരും ഉണ്ടായിരുന്നു.
വിമാനാപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസിയെ മോദി നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി പ്രധാനമന്ത്രി പ്രത്യേകമായി കൂടിക്കാഴ്ച നടത്തും. അപകടം സംബന്ധിച്ച സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു ഉന്നതതല യോഗവും നടക്കും
Comments
No comments yet. Be the first to comment!
Leave a Comment