Wednesday, July 29, 2026
India News

വിമാനദുരന്തം: പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി

വിമാനദുരന്തം: പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനാപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ചു. എയര്‍ ഇന്ത്യ സിഇഒ കാംപ്ബെല്‍ വില്‍സണും സംഭവ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലം സന്ദര്‍ശിച്ചിരുന്നു.

290 പേരാണ് വിമാനദുരന്തത്തില്‍ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. മരിച്ചവരില്‍ 49 പേര്‍ പ്രദേശവാസികളാണ്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എയര്‍ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേര്‍ന്ന പ്രദേശത്ത് തകര്‍ന്നുവീണത്.

അതേസമയം വിമാനാപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ സഹോദരന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി അഹമ്മദാബാദിലെത്തും. രഞ്ജിതയുടെ സഹോദരങ്ങളായ രഞ്ജിത്തും രതീഷും ആയിരിക്കും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പോകുക. തിരുവല്ല തഹസില്‍ദാറില്‍ നിന്ന് രേഖകള്‍ കൈപ്പറ്റിയശേഷം അഹമ്മദാബാദിലേക്ക് യാത്ര തിരിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment