Wednesday, July 29, 2026
India News

അഹമ്മദാബാദ് വിമാന അപകടം ; 110 മരണം, മരണ സംഖ്യ ഉയരാൻ സാധ്യത

അഹമ്മദാബാദ് വിമാന അപകടം ; 110 മരണം, മരണ സംഖ്യ ഉയരാൻ സാധ്യത


ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നുവീണു. പറന്നുയരാനുള്ള ശ്രമത്തിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. വിമാനത്തിൽ 242 യാത്രക്കാരുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ 110 പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. 

വിമാനത്താവളത്തിന് സമീപമായാണ് വിമാനം തകർന്നുവീണത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. 

ലണ്ടനിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് തകർന്നത്. Boeing 787 മോഡലിന്റെ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടം നടന്നത് ഗുജറാത്തിലെ മെഘാനി നഗറിലെ ജനവാസ മേഖലയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംഭവത്തെക്കുറിച്ച് ചർച്ച ചെയ്തു.

Related News

Comments

No comments yet. Be the first to comment!

Leave a Comment