Wednesday, July 29, 2026
Kerala News

കപ്പല്‍ അപകടം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു, ഡ്രൈ കെമിക്കല്‍ പൗഡര്‍ വിതറി

കപ്പല്‍ അപകടം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു, ഡ്രൈ കെമിക്കല്‍ പൗഡര്‍ വിതറി


അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട വാന്‍ഹായ് 503 ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. കപ്പല്‍ നിലവില്‍ നിയന്ത്രണത്തില്‍ ആണെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കപ്പലിനെ കൂടുതല്‍ ഉള്‍ക്കടലിലേക്കായി മാറ്റാനുള്ള നടപടികളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 

തീയണയ്ക്കുന്നതിനായി ഹെലികോപ്റ്ററിലൂടെ ഡ്രൈ കെമിക്കല്‍ പൗഡര്‍ കപ്പലിന് മേല്‍ വിതറിയതായി അധികൃതര്‍ അറിയിച്ചു. തീ കൂടുതല്‍ വ്യാപിക്കാതിരിക്കാനാണ് നേവിയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കപ്പലിലെ തീപിടിച്ച പ്രദേശങ്ങളിലേക്ക് ഡ്രൈ കെമിക്കല്‍ പൗഡര്‍ വിതറിയത്. 

ഇതിലൂടെ തീപിടിച്ച ഭാഗങ്ങളിലെ ഓക്‌സിജന്റെ സാന്നിധ്യം കുറയുകയും, തീയുടെ വ്യാപനം നിയന്ത്രിക്കപ്പെടുകയും ചെയ്യും. ഡ്രൈ കെമിക്കലുകള്‍ക്കായി പ്രധാനമായും സോഡിയം ബൈകാര്‍ബണേറ്റ്, പൊട്ടാസ്യം ബൈകാര്‍ബണേറ്റ് എന്നിവയാണ് ഉപയോഗിക്കുന്നത്. 

തീ നിയന്ത്രണവിധേയമായതോടെ ഒഴുകിനടന്ന കപ്പലിനെ നിയന്ത്രിക്കാനും സാധിച്ചിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിലെ ഒരു വലിയ പുരോഗതിയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment