വയനാട് തലപ്പുഴയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയുടെ ഭീഷണി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാട്ടാന വീണ്ടും താഴെചിറക്കരയിലെ തേയിലതോട്ട മേഖലയിലേക്ക് എത്തിയതോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചു. കഴിഞ്ഞ പതിനെട്ട് ദിവസങ്ങളായി പ്രദേശവാസികള്‍ ഭീതിയിലായാണ് ജീവിക്കുന്നത്.
വനം വകുപ്പ് കാട്ടാനയെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് മടക്കാന്‍ ശ്രമിച്ചെങ്കിലും ആന വീണ്ടും വീണ്ടും തിരിച്ചെത്തുകയാണ്. തോട്ടം മേഖലയിലേക്ക് ജോലി തേടി പോകുന്ന ആളുകള്‍ ഓരോ ദിവസവും ആശങ്കയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്.
വനം വകുപ്പ് നിലവില്‍ സ്ഥലത്ത് ക്യാമ്പ് നടത്തുന്നുണ്ട്. പ്രായമായ കാട്ടാനയുടെ തലയില്‍ മൂന്നിലേറെ പരുക്കുകള്‍ കണ്ടതായി അധികൃതര്‍ അറിയിച്ചു. മറ്റ് ആനകളുമായി ഉണ്ടായ സംഘര്‍ഷത്തിലാണ് ആനയ്ക്ക് പരുക്കേറ്റതെന്ന് എന്നാണ് വനംവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment