Wednesday, July 29, 2026
Kerala News

സ്റ്റേഷനില്‍ ഒളിക്യാമറ; വനിതാ പോലീസ് വസ്ത്രങ്ങള്‍ മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലിസുകാരന്‍ അറസ്റ്റില്‍

സ്റ്റേഷനില്‍ ഒളിക്യാമറ; വനിതാ പോലീസ് വസ്ത്രങ്ങള്‍ മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലിസുകാരന്‍ അറസ്റ്റില്‍


വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ വനിതാ പൊലീസുകാരി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ പൊലീസുകാരന്റെ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ പൊലീസുകാരനായ വൈശാഖ് എന്നന്നയാള്‍ പിടിയിലായതായതായാണ് റിപ്പോര്‍ട്ട്. 

സ്റ്റേഷനോട് ചേര്‍ന്ന് വനിതാ പൊലീസുകാര്‍ വസ്ത്രം മാറ്റുന്നതിനായി ഉപയോഗിക്കുന്ന സ്ഥലത്താണ് ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പകര്‍ത്തിയ ദൃശ്യങ്ങള്‍  പൊലീസുകാരന്‍ വനിതാ പൊലീസുകാരിക്ക് തന്നെ അയച്ചതോടെ അവര്‍ ഉടനെ പരാതിയുമായി മുന്നോട്ടുവരികയായിരുന്നു. ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തു. 

പരാതിയെ തുടര്‍ന്ന് വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിലെ ഉദ്ദേശം ഇതുവരെ വ്യക്തമായിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, വിഷയത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment