വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളില്‍ സമയം മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതില്‍ എതിര്‍പ്പ് അറിയിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സ്‌കൂള്‍ സമയത്തില്‍ അരമണിക്കൂര്‍ വര്‍ധിപ്പിക്കുന്നത് സംസ്ഥാനത്തെ ഏകദേശം 12 ലക്ഷം വിദ്യാര്‍ത്ഥികളുടെ മദ്രസാ മതപഠനത്തെ നേരിട്ട് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് മനസ്സിലാക്കി സമയമാറ്റത്തില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് സമസത് നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അടുത്ത ആഴ്ച മുതല്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയത്തില്‍ അരമണിക്കൂര്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ മാറ്റം മദ്രസയുടെ സമയക്രമത്തെ ഗുരുതരമായി ബാധിക്കുമെന്നും, തീരുമാനം അപക്വവും അപ്രായോഗികവുമാണെന്നും സത്താര്‍ പറഞ്ഞു. ഇത് വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങളെ അവഗണിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനിടെ, പുതിയ സമയക്രമത്തെതിരെ സമസ്ത ശക്തമായ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തില്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പ്രതികരണവുമായി രംഗത്തെത്തി. ആരുടെയും മതവിശ്വാസത്തെയും ദൈവവിശ്വാസത്തെയും വ്രണപ്പെടുത്താന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല, എന്നും വിമര്‍ശനങ്ങള്‍ ഗൗരവമായി പരിശോധിക്കും എന്നും മന്ത്രി വ്യക്തമാക്കി. എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രാഥമിക ലക്ഷ്യം. പഠനസമയം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണിത്. ഒരു ദിവസത്തില്‍ അരമണിക്കൂര്‍ കൂട്ടിയതിനെ വലിയ പ്രശ്‌നമായി കാണേണ്ടതില്ല, എന്നും അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment